ചേർപ്പുങ്കൽ ടൗണിന് സമീപം നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.
ഇടുക്കിയിൽ പോയി മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇടിയേറ്റ് ഇലക്ട്രിക് പോസ്റ്റ് തകർന്നു.
മൂന്ന് അംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കുട്ടിയുടെ കാലിന് പരിക്കേറ്റു. മറ്റാർക്കും പരിക്കുകളില്ല. ഈ സമയം റോഡിൽ കാര്യമായ തിരക്കില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments