പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം 2.0 പഞ്ചായത്ത് തല ശില്പശാലയും ശുചിത്വ അവാർഡ് വിതരണവും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഗീതാ നോബിൾ ഉദ്ഘാടനം നടത്തി.
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ വിഷയാവതരണം നടത്തിയ യോഗത്തിൽ മാലിന്യ നിർമ്മാർജ്ജന രംഗത്ത് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ സംബന്ധിച്ച പവർപോയിന്റ് പ്രസന്റേഷൻ സെക്രട്ടറി ശ്രീമതി. ഷീജാമോൾ എൻ.ആർ. അവതരിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജന രംഗത്ത് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന് ബ്ലോക്ക്തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മികച്ച നേട്ടവും കൈവരിക്കുന്നതിന് സാധിച്ചു.
ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത ശുചിത്വ ഭവനങ്ങൾക്കും ശുചിത്വ സ്ഥാപനങ്ങൾക്കും യോഗത്തിൽ അവാർഡ് വിതരണം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ശ്രീമതി.ലിസമ്മ സണ്ണി സ്വാഗതം ആശംസിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ഘടകസ്ഥാപന മേധാവികൾ, സ്‌കൂൾ മേധാവികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അംഗൻവാടി/ആശാ വർക്കർമാർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments