Latest News
Loading...

മേഖല സാഹിത്യമത്സരത്തിൽ നേട്ടവുമായി പൂവരണി എസ് എച്ച് സൺഡേ സ്കൂൾ




മിഷൻ ലീഗ് പാലാ മേഖല സാഹിത്യമത്സരത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേ സ്കൂൾ ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ വിഭാഗം കവിതാ രചനയിൽ ജോൺ ടി തൊടുക ഒന്നാം സ്ഥാനവും സീനിയർ ചെറുകഥാരചനയിൽ അൽഫോൻസ ബെന്നി രണ്ടാം സ്ഥാനവും നേടി.




ഇൻഫൻസ് വിഭാഗം പെയിന്റിങ്ങിൽ അൽക്കാ ബിനോയി രണ്ടാം സ്ഥാനവും കളറിങിൽ ഡിയോൺ എം ഡിലൈറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൂപ്പർ സീനിയർ ഉപന്യാസത്തിൽ ലിബീഷ് മാത്യു ഐക്കരയും ചെറുകഥാരചനയിൽ അൽഫോൻസ ഷാജിയും സീനിയർ ഉപന്യാസത്തിൽ അസിൻ മരിയ മാത്യൂസും മൂന്നാം സ്ഥാനം കരസ്ഥമാക്കി. 



വിജയികളെ വികാരി ഫാ. മാത്യു തെക്കേൽ, ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, മിഷലീഗ് യൂണിറ്റ് പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments