Latest News
Loading...

കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ നേതൃത്വത്തിൽ നൈറ്റി മേള



കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ഏക അപ്പാരൽ പാർക്ക് ആയ കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ നേതൃത്വത്തിൽ  ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 19 വരെ നൈറ്റി മേള കിടങ്ങൂർ പഞ്ചായത്ത് ജംഗ്ഷന് സമീപം മ്ലാവിൽ ബിൽഡിംഗ്സിൽ ആരംഭിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലമിഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോ.ഓർഡിനേറ്റർ പ്രകാശ് ആദ്യവില്പന നിർവഹിച്ചു.   




കിടങ്ങൂർ അപ്പാൽ പാർക്കിന്റെ സ്വന്തം തുണിത്തരങ്ങൾ മാത്രമാണ് മേളയിൽ ഉള്ളത്. ചുരിദാർ ടൈപ്പ് നൈറ്റികൾ, ഫ്രോക്ക് ടൈപ്പ് നൈറ്റികൾ എന്നിങ്ങനെ വിവിധ മോഡലുകളിൽ ആകർഷണീയമായ ഡിസൈനുകളിലുള്ള നൈറ്റികൾ,നൈറ്റ് ഡ്രസ്സുകൾ വെറും 185 രൂപ മുതലുള്ള വിലയിൽ wholesale ആയും retail ആയും മേളയിൽ ലഭ്യമാണ്. ഓണത്തിന് മുന്നേ മികച്ച വിലക്കുറവിൽ വിവിധതരം ഡിസൈനർ നൈറ്റികൾ അണ്ടർസ്കേട്ടുകൾ നൈറ്റ് ഡ്രസ്സുകൾ എന്നിവ സ്വന്തമാക്കാം. 




Adv ഇ എം ബിനു, വിജയൻ ഗോവിന്ദൻ
ഡി പി എം പ്രശാന്ത് ശിവൻ, സുനി അശോകൻ, ലൈസമ്മ ജോർജ്
റ്റീന മാളിയേക്കൽ, ബ്ലോക്ക് കോ ഓർഡിനേറ്റർ..ജിഷാ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് .കെ എം രാധാകൃഷ്ണൻ
പി കെ സുഗതൻ, Apparel പാർക്ക് പ്രസിഡന്റ് ശ്രീജ സന്തോഷ്‌, സി ഡി എസ് ചെയർ പേഴ്സൻ മോളി ദേവരാജൻ..
അപ്പാരൽ പാർക്ക് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. 

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments