ഈ ഓണത്തിന് പാലാക്കാര്‍ക്ക് സന്തോഷം ഇരട്ടിയാക്കാന്‍ അവസരം. ഓണത്തിന്റെ അഭിവാജ്യഘടകമായ ഓണക്കോടി ഇത്തവണ പാലാ നഗരഹൃദയത്തിലെ ഫാന്റസി പാര്‍ക്കില്‍ നിന്നുതന്നെ വാങ്ങാം. കാരണം പുതുപുത്തന്‍ വസ്ത്രങ്ങള്‍ മാത്രമല്ല, അതിനൊപ്പം കൈനിറയെ സമ്മാനങ്ങളുമാണ് ഫാന്റസി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ദിവസേനയുള്ള സമ്മാനങ്ങള്‍ക്ക് പുറമെ ബമ്പര്‍ സമ്മാനമായി മാരുതി സെലേറിയോ കാറും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയ പാലായെ കളറാക്കാന്‍ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളാണ് ഫാന്റസി പാര്‍ക്കില്‍ എത്തിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള ഓണക്കോടികള്‍, പട്ടുപാവാടകള്‍, മുണ്ടുകള്‍, കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വസ്ത്രങ്ങള്‍, യുവാക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങളും ഫാന്റസി പാര്‍ക്കിലുണ്ട്. ചെറിയ വിലയില്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിനൊപ്പം കൈനിറയെ സമ്മാനങ്ങളും ലഭിക്കുമെന്നതാണ് ആകര്‍ഷകമാകുന്നത്.
ദിവസവും 10 ഭാഗ്യശാലികള്‍ക്ക് ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ലഭിക്കുന്നത്. ബമ്പര്‍സമ്മാനമായി ലഭിക്കുന്ന കാര്‍ സ്ഥാപനത്തിന് മുന്നില്‍ ഉപഭോക്താക്കളെ കാത്തുകിടപ്പുണ്ട്. ഇതോടൊപ്പം മൊബൈല്‍ഫോണുകള്‍, വാഷിംഗ് മെഷീന്‍, ടിവി, ഫ്രിഡ്ജ്, അയണ്‍ ബോക്‌സ് അടക്കം നിരവധി സമ്മാനങ്ങളുമുണ്ട്. ജൂലൈ 1ന് ആരംഭിച്ച സമ്മാന മഹോല്‍സവം സെപ്റ്റംബര്‍ 25 വരെ നീളും. 26നാണ് ബമ്പര്‍ നറുക്കെടുപ്പ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments