Latest News
Loading...

പൂവത്തോട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു



ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ പൂവത്തോട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. പൂവത്തോട് തകിടിയേൽ സന്തോഷിന്റെ മകൻ ഷെയ്ൻ മാരിയോ സന്തോഷാണ് (19) മരിച്ചത്. പരേതനായ കുട്ടിച്ചന്റെ കൊച്ചുമകനാണ്. 




ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു. മാതാവ് സോന എറണാകുളം, വൈറ്റില കൂടാരപ്പിള്ളിൽ കുടുംബാംഗമാണ്. 
സഹോദരങ്ങൾ - സെർജി മാരിയോ സന്തോഷ്, സ്റ്റെഫാൻ മാരിയോ സന്തോഷ് .




ഭൗതിക ശരീരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 6 PM നു പൂവത്തോടുള്ള സ്വഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ 16/08/2024 വെള്ളിയാഴ്ച 2:30 PM നു പൂവത്തോടുള്ള വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments