Latest News
Loading...

കാന്താരി മുതല്‍ കപ്പളം വരെ. സര്‍വ്വതും തിന്ന് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു



ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേല്‍ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായത്. പുല്ലു മുതല്‍ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീര്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കപ്പ, വാഴ, കമുക്, ചെടി കള്‍, പച്ചക്കറികള്‍, ചേന, തുട ങ്ങിയ കൃഷികള്‍ തിന്നു നശിപ്പി ച്ചു. കമുക് ഉള്‍പ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു.





കാന്താരി മുളക് ചെടി മുതല്‍ ചെറു മരങ്ങള്‍ വരെ ഒച്ചിന്റെ ഇരകളാവുന്നു. കപ്പളം പോലുള്ള കറയുള്ള ചെറുമരങ്ങള്‍ മുതല്‍ കാന്താരി മുളക് ചെടി വരെ ആഫ്രിക്കന്‍ ഒച്ചിന് ഭക്ഷണമാവുന്നു. പുരയിടത്തില്‍ ഉപ്പ് വിതറു മ്പോള്‍ ചത്തു പോകുന്നുണ്ട്. എന്നാല്‍ ദിവസേന 5 പായ്ക്കറ്റ് വരെ ഉപ്പ് പൊടി വിതറി ചത്ത ഒച്ചിനെ പെറുക്കിക്കൂട്ടി കളയു മ്പോഴേക്കും വീണ്ടും പെരുകുന്നു. ഉപ്പ് വിതറുമ്പോള്‍ ഒച്ചിന്റെ ശരീരത്തു നിന്ന് തെറിക്കുന്ന വെള്ളം ആളുകളുടെ ദേഹത്ത് വീണ് ചൊറിച്ചിലും മറ്റ് അസ്വ സ്ഥതകളും ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.

300 ഗ്രാം വരെ വളര്‍ച്ച എത്തിയ ഒച്ച് വരെയുണ്ട്. വലിയ തവളയുടെ വലുപ്പം വരെ എത്താറുണ്ട്. മീനച്ചിലാറിനോടു ചേര്‍ന്നുള്ള പുരയിടങ്ങളിലാണ് ആദ്യം ഒച്ചിനെ കണ്ടു തുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു പുരയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു 



ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കുന്നതിന് കൃഷി, ആരോഗ്യ വകുപ്പ് അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. അറവക്കുളം വാര്‍ഡ് മെംബര്‍ റെജി വടക്കേമേച്ചേരി കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍ കിയ നിവേദനത്തെ തുടര്‍ന്നാണ് പഞ്ചായത്തില്‍ യോഗം ചേര്‍ന്നത്. വാര്‍ഡുകളില്‍ അടിയന്തരമായി യോഗങ്ങള്‍ നടത്തുന്നതിനും കെണി ഒരുക്കുന്നതിനും കെണിയില്‍ വന്ന് ചത്ത ഒച്ചിനെ കുഴിച്ചു മൂടുന്നതിനും തീരുമാനിച്ചു.



5 ആഴ്ച്ച കൊണ്ട് പദ്ധതി നടപ്പാക്കും. ഒച്ചുകളെ നശിപ്പിക്കാനുള്ള മാര്‍ഗം മീറ്റിങ്ങില്‍ കൃഷി ഓഫീസര്‍ അവതരിപ്പിച്ചു. കപ്പളത്തിന്റെ ഇലയോ കാബേജിന്റെ ഇലയോ എടുത്ത് ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ച് നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ട്  അര കിലോ ഗോതമ്പ് പൊടി, കാല്‍ക്കിലോ ശര്‍ക്കര, 25ഗ്രാം ഈസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതായി നനച്ച് വയ്ക്കുക ഈ മിശ്രിതം കഴിച്ച ഒച്ചകള്‍ ചത്തുപോകും. ആലോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. റെജി വടക്കേമേച്ചേരി, ജോസുകുട്ടി അമ്പലമറ്റം, കൃഷി ഓഫീസര്‍ സലിന്‍  ഉദ്യോഗസ്ഥരായ അനില്‍ ആല്‍ഫിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments