Latest News
Loading...

പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.




പാലാ സെന്റ് തോമസ് കോളേജും  മീനച്ചിൽ നദീസംരക്ഷണ സമിതിയും  ഭൂമിത്ര സേന ക്ലബ്ബും  സംയുക്തമായി പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.  കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ' അധ്യക്ഷത വഹിച്ച  യോഗത്തിൽ കോട്ടയം, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് , ഹെഡ് ഡോ. ജയസൂര്യൻ കെ.കെ. ഉദ്ഘാടനം നടത്തുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.


 കോളേജ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു. യോഗത്തിൽ മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡന്റ്  ഡോ. എസ് രാമചന്ദ്രൻ,സെക്രട്ടറി എബി ഇമ്മാനുവൽ, എൻഎസ്എസ്  പ്രോഗ്രാം ഓഫീസർമാരായ റോബേഴ്സ് തോമസ്, സി. പ്രിൻസി ഫിലിപ്പ് എന്നിവർ സംസാരിച്ചു. കോളേജിൽ ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ് ഭാഗമായി പ്ലാസ്റ്റിക് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. എൻഎസ്എസ് വോളന്റീർസ് സെക്രട്ടറിമാരായ മാത്യു സോജൻ, കൗമുദി കളരിക്കണ്ടി എന്നിവരും മറ്റു വോളന്റീർസും പ്രസ്തുത ചടങ്ങിൽ  പങ്കെടുത്തു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments