Latest News
Loading...

സ്വകാര്യ ബസിന്റെ അമിതവേഗം. സ്‌കൂട്ടറില്‍ നിന്നു വീണ് ദമ്പതികള്‍ക്ക് പരിക്ക്




പാല ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സുകളുടെ  അമിതവേഗത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക്   ജീവന് ഭീഷണിയാകുന്നു.  കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഇരുവര്‍ക്കും   പരിക്കേറ്റു. സ്വകാര്യ ബസിന്റെ അമിത വേഗതയ്‌ക്കെതിരെ പോലീസില്‍ ഇവര്‍ പരാതി നല്കി. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. 

 




കോട്ടയത്ത്  സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എരുമാപ്ര സ്വദേശി റോബിന്‍ ഐസക്കും  കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരിയായ ഭാര്യയുമാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്.  ജോലി കഴിഞ്ഞ് വൈകിട്ട് മടങ്ങുന്നതിനിടയില്‍ പനയക്കപ്പാലത്തിനും അരുവിത്തുറ കോളേജ് പടിയ്ക്കും ഇടയിലാണ് സംഭവം. പിന്നാലെ വന്ന സ്വകാര്യബസ്സിന്റെ അമിതവേഗതയും ഹോണ്‍ മുഴക്കി ഇടിക്കാനെന്ന വണ്ണം ബസ് എത്തുകയും ചെയ്തതോടെ സ്‌കൂട്ടര്‍ വശത്തേയ്ക്ക്  മാറ്റുകയപ്പോഴാണ് അപകടം ഉണ്ടായത്.  ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്ന് യാത്രക്കാരനയ റോബിന്‍ ഐസക്ക് പറയുന്നു. വര്‍ഷങ്ങളായി ഈ റൂട്ടില്‍ സഞ്ചരിക്കുന്ന തങ്ങള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും വീട്ടില്‍ തിരിച്ചെത്തുന്നത് എന്നും പറയുന്നു. ഈ റൂട്ടില്‍ ഓടുന്ന എല്ലാ ബസ്സുകളും അമിത വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് യാത്രക്കാര്‍ പറയുന്നു.



അപകടത്തില്‍ റോബിന്റ കാലിന് പരിക്കേറ്റു. സംഭവത്തില്‍ വാഹനത്തിന്റെ അമിതവേഗത്തിനെതിരെ റോബിന്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും കോട്ടയം ആര്‍ ടി ഒ യ്ക്കും പരാതി നല്കി. ഈ റൂട്ടില്‍ വാഹന പരിശോധന ശക്തമല്ലാത്തതിനാലാണ് അമിത വേഗതയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ ഉണ്ടോയെന്ന് സംശയിക്കത്തക്കവണ്ണം വേഗത്തിലാണ് ബസുകളുടെ പോക്ക്. അതേസമയം, സമാനവിഷയത്തില്‍ പാലായില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കിയ ദിവസം തന്നെയാണ് അപകടമെന്നതും ശ്രദ്ധേയമാണ്. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments