ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസും കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്‌കാരം സമർപ്പിച്ചു കൊണ്ട് കാഞ്ഞിരമറ്റം ലിറ്റർ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. മാനേജർ റവ. ഫാ. ജോസഫ് മണ്ണനാൽ വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു.
വാർഡ് മെമ്പർ മാത്തുക്കുട്ടി ഞായർകുളം, ഹെഡ്മാസ്റ്റർ ശ്രീ റജി സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് ഡൈനോ ജെയിംസ്, എന്നിവർ ആശംസകൾ നേർന്നു. മാതാപിതാക്കൾക്കായി ശ്രീ. ഷാജി കച്ചിമറ്റം പുതിയ കാല വിദ്യാഭ്യാസത്തേക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments