Latest News
Loading...

ബ്രേക്ക് നഷ്ടപ്പെട്ട കാർ മതിലിന് താഴേക്ക് മറിഞ്ഞ് അപകടം


മേലടുക്കത്ത് ബ്രേക്ക് നഷ്ടപ്പെട്ട കാർ വീടിൻറെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടം.  ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.




കാർ ഇറക്കം ഇറങ്ങി വരുന്ന വഴി വാഹനത്തിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. റോഡരികിൽ വീട് കണ്ടു വാഹനം വീട്ടുമുറ്റത്തേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല.


വീടിന്റെ മുറ്റത്ത് കൂടി കയറിയിറങ്ങിയ കാർ വീടിൻറെ സംരക്ഷണ ഭിത്തിയുടെ താഴേക്ക് വീഴുകയായിരുന്നു. കാർ 15 അടിയോളം താഴേക്ക് വീണു. ഇവിടെ ഉണ്ടായിരുന്ന മറ്റൊരു സംരക്ഷണഭിത്തിയിലേക്കാണ് വാഹനം വീണത്.









5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൈ ഒടിഞ്ഞ ഇയാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി 4 പേർ പരിക്കുകളില്ലാതെ രക്ഷപെട്ടു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments