Latest News
Loading...

ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.



ഈരാറ്റുപേട്ട: റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി ബുധനാഴ്ച്ച പുല ര്‍ച്ചെ തന്നെ നിർബന്ധ ദാനമായ ഫിത്ത്ർ സക്കാത്ത് നൽകി കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  ജുംഅമസ്ജിദുകളിലുംഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി വിശ്വാസികളെത്തി. നമസ്‌കാരത്തിനും ഖുത്തുബയ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറി.














 



ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ അഷറഫ് മൗലവിയും പുത്തന്‍പള്ളിയില്‍ ബി.എച്ച് അലി ബാഖവിയും തെക്കേക്കര മുഹിയിദ്ദീന്‍ പള്ളിയില്‍ വി.പി.സുബൈര്‍ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറില്‍ ടി.എം.ഇബ്രാഹിംകുട്ടി മൗലവിയും നടയ്ക്കല്‍ ഹുദാമസ്ജിദില്‍ മുഹമ്മദ് ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ ഹാഷി ർ നദ് വി യും
നടയ്ക്കൽ സ്പോട്ടിഗോ ടർഫിൽ നടന്ന ഈദ് നമസ്ക്കാരത്തിനും ഖുതുബയ്ക്കും ഖാലിദ് മദനി ആലുവ നേതൃത്വം നൽകി. 

മുസ്ലിം ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ എൻ എം ഈദ് ഗാഹിൽ
അബ്ദുൽ കലാം മൗലവിയും
കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ സഈദ് അൽ ഹിക്മി യും
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും നേതൃത്വം നൽകി
ഈരാറ്റുപേട്ടയിൽ നടന്ന ഈദ് ഗാഹുകളിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.





വൃതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ പരിശുദ്ധിയും ധാര്‍മ്മിക ബോധവും ജീവിതത്തിലുടനീളം പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും പരസ്പര സ്‌നേഹം പ്രകടിപ്പിക്കണമെന്നും മതം നോക്കാതെ ജാതി നോക്കാതെ എല്ലാ വരോടും സൗഹർദ്ദം പുലർത്തണമെന്നും കരണ കാണിക്കണമെന്നും ഇമാമുമാര്‍ പെരുന്നാൾ ഖുതുബ പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments