Latest News
Loading...

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസ്സിയേഷന്‍ ജില്ലാ സമ്മേളനം നടന്നു



കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായിടത്തും എതിര്‍ശബ്ദങ്ങളെ ഭയപ്പെടുന്നതുപോലെ കേരളത്തിലും എതിര്‍ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്  മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറഞ്ഞു. കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസ്സിയേഷന്‍ 39-ാം ജില്ലാ സമ്മേളനത്തിന്റെ 2-ാം ദിവസം  പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 




ഏകാധിപത്യത്തിന്റെ എല്ലാ രൂപഭാവങ്ങളും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും കാണുന്നത് കേരളത്തിന് അപകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


പെന്‍ഷന്‍കാരുടെ എല്ലാ ആനുകൂല്യങ്ങളും എത്രയും വേഗം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ. പി.കെ. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന അഡ്വക്കേറ്റ് കെ.ആര്‍. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.  ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, സംസ്ഥാന സെക്രട്ടറി റ്റി.എസ്. സലിം., സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. വേലായുധന്‍,..


.സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കള്‍, കെ.വി. മുരളി, കെ.ഡി. പ്രകാശന്‍, പി.ജെ. ആന്റണി, സുരേഷ് കുമാര്‍, ഇ.എന്‍. ഹര്‍ഷകുമാര്‍, വി. മോഹനചന്ദ്രന്‍, ഗിരിജ ജോജി, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ അഡ്വക്കേറ്റ് ബിജു പുന്നത്താനം, ബി. ഗോപകുമാര്‍,  എ.കെ. ചന്ദ്രമോഹന്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, മോളി പീറ്റര്‍, പ്രൊഫ. സതീഷ് ചൊള്ളാനി,  എന്‍.ജി.ഒ. അസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ്, മനോജ് പോള്‍, കെ.പി.എസ്.റ്റി.എ., ദേവസ്യാ എ.ജെ., റ്റി.വി. ജയമോഹന്‍, സണ്ണി മൈക്കിള്‍, ബി. ശ്രീകുമാര്‍, പി.വി. സുരേന്ദ്രന്‍, എ.ജെ. ജോര്‍ജ്ജ്, എം.നസീം ബി.വി. തുടങ്ങിയവര്‍ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments