Latest News
Loading...

പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം



പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മുത്തോലി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ തുടക്കമായി. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. നവംബര്‍ 8, 9, 10 തിയതികളിലായി നടക്കുന്ന കലോല്‍സവത്തില്‍ 57 സ്‌കൂളുകളില്‍ നിന്നായി 2500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. 3 സ്‌കൂളുകളിലായി 9 സ്റ്റേജുകളിലാണ് മത്സരങ്ങള്‍ നടത്തുന്നത് 




ഉദ്ഘാടന സമ്മേളനത്തില്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി  മീനാഭവന്‍ അധ്യക്ഷത വഹിച്ചു. പാലാ വിദ്യാഭ്യാസ ഉപജില്ല എഇഒ ശ്രീകല കെ.ബി, ജനറല്‍ കണ്‍വീനര്‍ ലാലി ജോസഫ് , മുത്തോലി സെന്റ് ജോര്‍ജ് ചര്‍ച്ച് വികാര്‍ ഫാ. എമ്മാനുവല്‍  കൊട്ടാരത്തില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മോന്‍ മുണ്ടയ്ക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോസ് ,ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ ജയാ രാജു ,രാജന്‍ മുണ്ടമറ്റം, പുഷ്പാ ചന്ദ്രന്‍ ,ഫിലോമിന ഫിലിപ്പ് , സി. ബര്‍ണര്‍ഡിറ്റ് സി എം സി ,പഞ്ചായത്ത് മെമ്പര്‍മാര്‍ പാലാ വിദ്യാഭ്യാസ ജില്ല ഡി ഇ ഓ  സുനിജ പി, പാലാ ബിആര്‍സി ബിപിഓ ജോളിമോള്‍ ഐസക്,  എച്ച് എം ഫോറം സെക്രട്ടറി ജോയ്‌സ് ജേക്കബ്  തുടങ്ങിയവര്‍  സംസാരിച്ചു. 10 ന് സമാപന സമ്മേളനം മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.  സമ്മാന വിതരണവും നടത്തും.  

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments