കോട്ടയം ജില്ലാ സ്കൂൾ റവന്യൂ അത്‌ലറ്റിക്സ്. പാലാ സെന്റ് തോമസ് സ്കൂളിന് ചരിത്ര നേട്ടം 5 പുതിയ റെക്കോർഡുകൾ.
കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ 12 സ്വർണവും 12 വെള്ളിയും 6 വെങ്കലവുമായി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പാലാ 102 പോയിന്റോടെ സ്കൂളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ വിഷ്ണു അജി 400 മീറ്റർ 800 മീറ്റർ 1500 മീറ്റർ 4x400 മീറ്റർറിലേ എന്നിവയിൽ നാല് സ്വർണ്ണം നേടി. 400 മീറ്ററിൽ പുതിയ റെക്കോർഡ് ആണ് വിഷ്ണു സ്വർണം നേടിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്ററിൽ വെള്ളിമെഡൽ ജേതാവ് കൂടിയാണ് വിഷ്ണു.
ജൂനിയർ വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സ്വാലിഹ് 400 മീറ്റർ 800 മീറ്റർ 1500 മീറ്റർ 4X400 മീറ്റർ റിലേ 4x100മീറ്റർ റിലേ എന്നീ ഇനങ്ങളിൽ 5 സ്വർണ്ണ മെഡൽ നേടി. 400 മീറ്റർ 50.7 സെക്കൻഡിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച ജൂനിയർ വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർഥിയായ സാബിൻ ജോർജ് 400 മീറ്റർ ഹാർഡിൽസ് 4x400 മീറ്റർ റിലേ 4x100 മീറ്റർ റിലേ ഉൾപ്പെടെ മൂന്ന് സ്വർണം 200 മീറ്ററിലും100 മീറ്ററിലും വെള്ളിയും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ 400 മീറ്റർ ഹാർഡിൽസ് 4x400 മീറ്റർ റീലെയി ലും സ്വർണവും 4x100 മീറ്ററിൽ റിലേയിൽ വെള്ളിയും 400 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയ ജോയൽ പോൾ പ്ലസ് വൺ വിദ്യാർഥിയാണ്. പ്ലസ് വൺ വിദ്യാർത്ഥിയായ സഫർ ഷഹാൻ 4x400 മീറ്റർ റിലേയിലും 4x100 മീറ്റർ റിലേയിലും സ്വർണ്ണവും 400 മീറ്റർ ഹാർഡ്സിൽ വെങ്കലവും നേടി. പ്ലസ് വൺ വിദ്യാർഥിയായ ജോയൽ ബെന്നി പോൾവാട്ടിൽ വെങ്കലം നേടി.
സീനിയർ വിഭാഗത്തിൽ 200 മീറ്ററിലും സ്വർണവും 100 മീറ്ററിൽ വെള്ളിയും4x 400 മീറ്ററിൽ റിലേയിൽ സ്വർണവും 4x100 മീറ്ററിൽ റിലേയിൽ വെള്ളിയും നേടിയ ഘനശ്യം പ്ലസ് ടു വിദ്യാർഥിയാണ്. ജൂനിയർ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ എമ്മാനുവൽ തോമസ് 3000 മീറ്റർ സ്വർണ്ണവും 800 മീറ്ററിലും 400 മീറ്ററിലും വെള്ളിമെഡലും നേടി. പ്ലസ് ടു വിദ്യാർത്ഥിയായ അജിത്ത് ഹരികുമാർ 100 മീറ്ററിൽ വെങ്കലവും 200 മീറ്ററിൽ വെങ്കലവും 4X100 മീറ്റർ റിലേയിൽ. വെള്ളിയുംനേടി. പത്താം ക്ലാസ് വിദ്യാർത്ഥിയായ അമൽ ആൻഡ്രൂസ് തോമസ് 4x400 മീറ്ററിൽ സ്വർണവും 1500 മീറ്ററിൽ വെള്ളിയും ട്രിപ്പിൽ ജമ്പിൽ വെങ്കലവും നേടി.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽവിൻ ബൈജു 80 മീറ്റർ ഹഡിൽസിൽ വെള്ളിനേടി. പത്താം ക്ലാസ് വിദ്യാർത്ഥിയായ മിലൻ സാബു പുതിയ റെക്കോർഡ് സ്വർണം നേടി. പ്ലസ് ടു വിദ്യാർത്ഥിയായ അലൻ മാത്യു ട്രിപ്പിൽ ജേ മ്പിലും ഹൈ ജെ മ്പിലും വെള്ളിമെഡൽ നേടി.
ജൂനിയർ വിഭാഗത്തിൽ 4x400 മീറ്റർ റിലേയിൽ മെഡൽ നേടിയ പ്രണവ് സനീഫ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ നടന്ന 4X40000 മീറ്റർ സീനിയർ വിഭാഗത്തിലും 4x400 മീറ്റർ ജൂനിയർ വിഭാഗത്തിലും പുതിയ റെക്കോർഡ് സ്ഥാപിച്ചത് സെന്റ് തോമസ് സ്കൂളിലെ തന്നെ വിദ്യാർത്ഥികളാണ് എന്നതിൽ ഏറെ അഭിമാനിക്കാം. കഴിഞ്ഞവർഷം 65 പോയിന്റ് ലഭിച്ച സെൻതോമസ് സ്കൂളിന് ഈ വർഷം 102 പോയിന്റോടെ ചരിത്രം നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു.
പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസ്സുകളിൽ മുഴുവൻ ആൺകുട്ടികൾ മാത്രം വിദ്യ അഭ്യസിക്കുന്ന സെന്റ് തോമസ് സ്കൂളിന് ഒരു അഭിമാന നിമിഷമാണ് ഇത്രയും മെഡൽ നേടുവാൻ കഴിഞ്ഞത്. ഇനിയും വരും വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ കഴിയുന്ന വിധം ഉയർന്നു വരും എന്ന സൂചനയാണ് ഇത് നൽകുന്നത്. പാലാ സെന്റ് തോമസ് സ്കൂളിലും പാലാ സെൻമേരിസ് സ്കൂളിലും മെഡൽ നേടിയ കായികതാരങ്ങൾ എല്ലാം പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിയിൽ പരിശീലനം നേടി വരുന്നവരാണ്. പല അൽഫോൻസാ കോളേജിലെ മുൻ കായിക അധ്യാപകനായ ഡോക്ടർ തങ്കച്ചൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ എന്ന് പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ ഡോക്ടർ ബോബൻ ഫ്രാൻസിസ് പറഞ്ഞു.
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജർ വെരി.റവ.ഫാ.ജോസ് കാക്കല്ലിൽ ,പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ , പി.റ്റി.എ. പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചൻ എന്നിവർ മികച്ച നേട്ടം കൈവരിച്ച കായിക താരങ്ങളെയും കായികാദ്ധ്യാപകൻ ശ്രീ. ബോബൻ ഫ്രാൻസീസിനെയും അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments