Latest News
Loading...

ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കും




പാലാ നഗരസഭയും കെ എസ്. ഡബ്ലിയു. എം.പിയും ചേർന്ന് സംയുക്തമായി നടത്തുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനോടനുബന്ധിച്ചുള്ള ഒന്നാം ഘട്ട കൂടിയാലോചനാ യോഗം ഇന്ന് നഗരസഭയിൽ നടന്നു.. വൈസ് ചെയർപേഴ്സൺ സിജി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു.



.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടു മുഖ്യപ്രഭാഷണം നടത്തി.. നഗരസഭ ക്ലീൻസിറ്റി മാനേജർ സതീഷ് കുമാർ ജി, കെ എസ്. ഡബ്ലിയു.എം.പി ഉദ്യോഗസ്ഥരായ ബിനു ജോർജ്,റിനു ചെറിയാൻ, ശ്യാം ദേവദാസ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായാ പ്രദീപ്, ബിന്ദു മനു വരിക്കാനിക്കൽ, തോമസ് പീറ്റർ, നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ, അഡ്വ. ബിനു പുളിക്കകണ്ടം, സന്ധ്യ ആർ, സിജി ടോണി


ആനി ബിജോയ്, മായാ രാഹുൽ, ലിസിക്കുട്ടി മാത്യു, ജിമ്മി ജോസഫ്, എന്നിവരും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് സെക്രട്ടറി വിപിൻ തോമസ്, നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകലാ അനിൽകുമാർ എന്നിവരും പങ്കെടുത്തു.. നഗരസഭ മുൻ ഉദ്യോഗസ്ഥരായ ശ്രീ രവി പാലാ, ബിജോയ് മണർകാട്ടു, ബോബി ജേക്കബ് എന്നിവർ സിമ്പോസിയം അവതരിപ്പിച്ചു..



   




Post a Comment

0 Comments