കവിതാരചന മത്സരത്തിൽ ജോൺ ടി തൊടുക, ജിലു ജിജി ചുക്കനാനിക്കൽ, ചെറുകഥ രചന മത്സരത്തിൽ അൽഫോൻസ ഷാജി ഈറ്റത്തോട്ട് മാളിയേക്കൽ, കളറിംഗ് മത്സരത്തിൽ അൽക്കാ ബിനോയ് മൊളോപ്പറമ്പിൽ എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും ചെറുകഥ രചനാമത്സരത്തിൽ മാനുവൽ ബിനോജ് കൂനാനിക്കൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കളറിംഗ് മത്സരത്തിൽ എയ്ഞ്ചലിൻ റോസ് ജോസ് ചാത്തനാട്ട്, ഉപന്യാസ മത്സരത്തിൽ അൽഫോൻസാ ജോർജ് ഉറുമ്പൻകുളത്ത്, കവിതാരചനയിൽ ടോം ഷിബു ഈറ്റത്തോട്ട്, കവിതാരചന മത്സരത്തിൽ റ്റിൻസി ബാബു പുല്ലാട്ട് എന്നിവർ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
.കൂടാതെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളെല്ലാവരും മികച്ച ഗ്രേഡ് കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും അധ്യാപകരെയും വികാരി ഫാ. മാത്യു തെക്കേൽ, ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, മിഷൻലീഗ് പ്രസിഡൻ്റ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ, പി ടി എ സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേൽ എന്നിവർ അഭിനന്ദിച്ചു.
0 Comments