Latest News
Loading...

കൂടിയും കുറഞ്ഞും മഴ. പാലായില്‍ സ്ഥിതിയില്‍ മാറ്റമില്ല


Photo: Vishnu Dinesh Pala

മീനച്ചില്‍ താലൂക്കില്‍ മഴ തുടരുന്നു. രാവിലത്തെ മഴയ്ക്ക് ശേഷം ഒരുമണിക്കൂറോളം വിട്ടുനിന്ന മഴ ഒരുമണിയോടെ വീണ്ടും ശക്തിപ്പെട്ടു. മീനച്ചിലാറ്റില്‍ ജലനിരപ്പ് വളരെ സാവധാനമാണ് ഉയരുന്നത്. 17 അടിയാണ് പാലാ വലിയപാലത്തിലെ ഇപ്പോഴത്തെ നിരക്ക്. കൊട്ടാരമറ്റത്തും  റിവര്‍വ്യൂ റോഡിലും നിലവില്‍ വെള്ളപ്പൊക്കഭീഷണിയില്ല. മൂന്നാനിയിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമില്ല. കിടങ്ങൂരില്‍ ജലനിരപ്പ് അപകടനിരപ്പിന് മുകളിലെത്തിയതിനെ തുടര്‍ന്ന് കേന്ദ്രജലകമ്മീഷന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. 



കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം താലൂക്ക് - 11, ചങ്ങനാശേരി താലൂക്ക് -  5, കാഞ്ഞിരപ്പള്ളി - ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 48 കുടുംബങ്ങളിലെ 159 പേര്‍ വിവിധ ക്യാമ്പുകളിലുണ്ട്. ഇതില്‍ 50 പുരുഷന്മാരും 61 സ്ത്രീകളും 48 കുട്ടികളുമാണുള്ളത്.

മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയര്‍  സ്റ്റേഷനുകള്‍, പമ്പ നദിയിലെ മടമണ്‍ സ്റ്റേഷന്‍,  അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മീഷന്‍ (CWC)  നല്‍കിയിട്ടുണ്ട്. നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments