Latest News
Loading...

ബാർട്ടർ സമ്പ്രദായം ഓർമ്മപ്പെടുത്തി ചേന്നാട് നിർമ്മല എൽപി സ്കൂൾ വിദ്യാർത്ഥികൾ



സ്കൂൾ പരിസരത്ത് കൃഷി ചെയ്ത മരച്ചീനി വിളവെടുപ്പ് നടത്തി ഉച്ചഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങൾ കുട്ടികൾ കടയിൽ നിന്ന് വാങ്ങി. തങ്ങളുടെ കയ്യിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കൾകൈവശമുള്ള വസ്തുക്കൾക്ക് പകരമായി വാങ്ങി.  പഠന പ്രവർത്തനത്തിന്റെ ഭാഗമായി പഠനം കഴിഞ്ഞുള്ള വിശ്രമവേളകളും ഒഴിവ് ദിവസങ്ങളും പരമാവധി ഉപയോഗപ്പെടുത്തി മരച്ചീനി , വാഴ,   വെണ്ട തക്കാളി ചീനി, കപ്പളം, ഇഞ്ചി, ചിര എന്നിവ സ്കൂളിൽ കൃഷി ചെയ്തുവരുന്നു.


 അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് സ്കൂളിൽ കൃഷി നടത്തുന്നത്. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷിയെ സംരക്ഷിക്കുന്നത് .അധ്യാപകരായ സുനിതാ വി നായർ ,ആർ അശ്വതി , എസ് രഞ്ജുഷ, സി ആർ മോളി , വക്കച്ചൻ, ശരത് എസ്. എന്നിവർ നേതൃത്വം നൽകുന്നു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

1 Comments

Anu said…
Very good. Keep going