Latest News
Loading...

എംഎല്‍എയോട് ചോദ്യങ്ങളുമായി യൂത്ത് ലീഗ് വീണ്ടും



ഈരാറ്റുപേട്ടയില്‍ സിവില്‍ സ്‌റ്റേഷന്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വിഷയങ്ങളില്‍ എംഎല്‍എയുടെ മറുപടി തേടി യൂത്ത് ലീഗ്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് ഫേസ്ബുക്കില്‍ മറുപടിയിട്ട എംഎല്‍എ ഈ ചോദ്യങ്ങള്‍ക്കും മറുപടി തരണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.

ഈരാറ്റുപേട്ടയിലെ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതും , സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ബഹു: MLA സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയതിന് ശേഷം അദ്ദേഹം നടത്തിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത് . ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ വിഷയവുമായി അങ്ങയുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ ക്ഷണിക്കുന്നു 

ഈരാറ്റുപേട്ടയിലെ 8 ഓഫീസുകൾക്കായി കേരളാ സർക്കാർ ഒരു മാസം  ഒന്നേ കാൽ ലക്ഷം രൂപ ചിലവഴിക്കുന്നു , അഞ്ചോളം ഓഫീസുകൾ ഈരാറ്റുപേട്ട നഗരസഭയുടെയും ബ്ലോക്ക്‌ ഓഫീസിന്റെയും കാരുണ്യത്തിൽ വാടക ഇല്ലാതെ പ്രവർത്തിച്ചു പോരുന്നു . സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പിലാക്കിയാൽ വാടകയിനത്തിൽ സർക്കാരിന് പ്രതിവർഷം 15 ലക്ഷം രൂപ ലാഭം ലഭിക്കില്ലേ..?  


29/10/22 ൽ ലാൻഡ് റവന്യു കമ്മിഷണരുടെ ഓഫീസിൽ ലാൻഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പങ്കെടുത്ത യോഗത്തിൽ ഈരാറ്റുപേട്ട വില്ലേജിലെ റീ സർവേ നമ്പർ 49/13 ൽ പെട്ട 2.80 ഏക്കർ സ്ഥലത്തിൽ നിന്നും 1.40 ഏക്കർ സ്ഥലത്ത് വില്ലേജ് ഓഫീസ് അടക്കമുള്ള മിനി സിവിൽ സ്റ്റേഷനും അവശേഷിക്കുന്ന 1.40 ഏക്കർ സ്ഥലത്തു പോലീസ് ഡിപ്പാർട്മെന്റിന്റെ ട്രെയിനിങ് സെന്ററും നിർമ്മിക്കുന്നതിനുള്ള പ്രൊപ്പൊസൽ അംഗീകരിച്ചിരുന്നു, അത് ആരാണ് ആട്ടിമറിച്ചത് ..? 


.

താങ്കൾ 10/5 /23 ൽ ബഹു മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ താങ്കൾ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ആവശ്യത്തിനായി ആവശ്യപ്പെട്ട സ്ഥലം 1 ഏക്കർ മാത്രമാണ്,.നേരത്തെ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ലാൻഡ് റവന്യു കമ്മീഷണറും ആവശ്യപ്പെട്ട 1 ഏക്കർ 40 സെന്റ് 1 ഏക്കർ ആയി കുറച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ..? 

കോട്ടയം ജില്ലയിൽ ആഭ്യന്തര വകുപ്പിന് പോലീസ് ട്രെയിനിങ് സെന്റർ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ഈരാറ്റുപേട്ട മാത്രം അല്ലല്ലോ 

ഗാന്ധി നഗർ 2 ഏക്കർ 46 സെന്റ് 
പൊൻകുന്നം 4 ഏക്കർ 56 സെന്റ് 
പാലാ 2 ഏക്കർ 2 സെന്റ് 

പിന്നെ പോലീസ് വകുപ്പിന് കീഴിൽ ഇത്രയും അധികം സ്ഥലം ഈരാറ്റുപേട്ടയിൽ മാത്രമേ ഉള്ളൂ എന്ന വാദം എന്തടിസ്ഥാനത്തിലാണ് ..? 



.

സ്മാർട്ട്‌ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ചില സംശയങ്ങൾ 

നിലവിലെ വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് വില്ലേജ് ഓഫീസ് പണിയുന്നതിനുള്ള തടസ്സം എന്താണ്,. ..?

ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് നഗര ഹൃദയമായ അരുവിത്തുറ പള്ളിയുടെ എതിർ വശത്ത് നിന്നും മാറ്റി ആരും എത്തിപ്പെടാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്  ..? 

ഏറ്റവും അവസാനമായി മീനച്ചിൽ നദീ തട പ്രോജെക്ടിൽ നിന്നും ഈരാറ്റുപേട്ട മാത്രം എങ്ങനെ ഒഴിവായി..? ആരുടെ താല്പര്യം സംരക്ഷിക്കാനാണ് അങ്ങ് ഈരാറ്റുപേട്ടയേ മാത്രം ഒഴിവാക്കിയത്...? 

മീനച്ചിലാറ്റിൽ 7 റെഗുലേറ്റർ കം ബ്രിഡ്ജുകൾ നിർദ്ദിഷ്ട പദ്ധതിയിൽ ഉള്ളപ്പോഴും , ഈരാറ്റുപേട്ടയുടെ സമീപ പഞ്ചായത്തുകൾ മുഴുവനും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുമ്പോൾ താങ്കൾക്ക് ഏഴായിരത്തിലധികം ഭൂരിപക്ഷം നൽകിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രം എങ്ങനെ ഈ പദ്ധതിയിൽ നിന്നും ഒഴിവായി ...? 

താങ്കളുടെ പാർട്ടി നേതാവ് മന്ത്രിയായ ജല വിഭവ വകുപ്പിൽ സമ്മർദ്ദം ചെലുത്തി 40000 വരുന്ന ജനങ്ങൾക്ക് കുടിവെള്ളം കിട്ടുന്ന പദ്ധതിയിൽ ഏറ്റവുമധികം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയിൽ ഈരാറ്റുപേട്ടയേ എന്ത് സ്ഥാപിത താല്പര്യത്തിന്റെ പേരിലാണ് ഒഴിവാക്കിയത് ...? 


യൂത്ത് ലീഗ് സംസാരിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്, ആ തെളിവുകൾ എവിടെ വേണമെങ്കിലും പുറത്ത് വിടാനും ഞങ്ങൾ തയ്യാറാണ് . യൂത്ത് ലീഗ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും,  അത് താങ്കളെ എത്ര ആസ്വസ്ഥമാക്കിയാലും ... ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ MLA ബാധ്യസ്തനാണ് ,മറുപടി പറയുമെന്ന പ്രതീക്ഷയോടെ   മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി. 
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments