Latest News
Loading...

സ്നേഹഭവനം പൂർത്തിയായി. താക്കോൽ കൈമാറ്റം നടത്തി.



ഈരാറ്റുപേട്ട: സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്കായി നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാന ചടങ്ങ് നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു സ്വരൂപിച്ച എട്ട് ലക്ഷത്തി മുപ്പതിനായിരം രൂപ മുടക്കിയാണ് എഴുന്നൂറ്റിമുപ്പത് ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന സഹോദരികളായ കുട്ടികൾക്ക് ഈരാറ്റുപേട്ട നഗരസഭ അഞ്ചാം വാർഡിൽ നിർമിച്ചു നൽകിയ ഈ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം പൂഞ്ഞാർ എം.എൽ എ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.



 നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ അദ്ധ്യക്ഷതവഹിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ സെക്രട്ടറി സജന സഫറു വീട് നിർമാണ നാൾ വഴി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ റസീന ബീവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി നഗരസഭാ കൗൺസിലർമാരായ പി.എം അബ്ദുൽ ഖാദിർ , ഫാത്തിമ ഷാഹുൽ , ജില്ലാ ജനറൽ സെക്രട്ടറിസുജ റ്റീച്ചർ, ഓമന റ്റി എൻ , ഫൗസിയാ ബീവി, ബാബു സെബാസ്റ്റ്യൻ, ലീനാ എം. പി, എം.എഫ് അബ്ദുൽ ഖാദർ, ജ്യോതി പി നായർ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments