Latest News
Loading...

സന്മനസ്സ് കൂട്ടായ്മയുടെ മെയ് മാസ വണക്ക സമാപനവും അവാർഡ് ദാനവും മെഡിക്കൽ സഹായ വിതരണവും



കഴിഞ്ഞ 16 വർഷക്കാലമായി പാലാ കേന്ദ്രമാക്കി കരയുന്നവർ, വിശക്കുന്നവർ നിരാലംബർ എന്നിവരുടെ ഉന്നമനത്തിനും ആശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന   സന്മനസ്സ് കൂട്ടായ്മ പരിശുദ്ധ അമലോൽഭവ മാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് തെരുവിന്റെ മക്കൾക്ക് സ്നേഹവിരുന്നും, പായസ വിതരണവും മെഡിക്കൽ സഹായവും, വിതരണം ചെയ്തു...  സംഘടനാ പ്രസിഡന്റ് ശ്രീ സന്മനസ്സ് ജോർജിന്റെ അധ്യക്ഷതയിൽ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ചു ചേർന്ന യോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡോ. സിറിയക് തോമസ്, ( മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ )നിർവഹിച്ചു.. 


. സന്മനസ്സ് രക്ഷാധികാരിയും പാലാ രൂപത വികാരി ജനറലുമായ റവ. ഫാദർ ഡോക്ടർ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി... മെഡിസിറ്റി ഹോസ്പിറ്റൽ സൂപ്രണ്ട് റവ.സിസ്റ്റർ വനജ, ശ്രീ ബാബു ജോൺ ഇടപ്പള്ളി എന്നിവർക്ക് അവർ ചെയ്യുന്ന സാമൂഹ്യ സേവനം കണക്കിലെടുത്ത് പ്രശംസാ പത്രവും അവാർഡ് ദാനവും നടത്തി...ഫാദർ തോമസ് കിഴക്കേൽ, ശ്രീമതി ലീലാമ്മ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു... ശ്രീ ബിജോയ് മണർകാട്ടു സ്വാഗതവും ഡെയ്സി തോമസ് കൃതജ്ഞതയും അർപ്പിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments