Latest News
Loading...

അനധികൃത മത്സ്യബന്ധനം: നടപടി സ്വീകരിക്കും



കേരള ഉൾനാടൻ അക്വാകൾച്ചർ നിയമം അനുസരിച്ചു വേമ്പനാട് കായലിലും മറ്റുപൊതു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിന് രജിസ്‌ട്രേഷനും ലൈസൻസും ആവശ്യമാണെന്നും രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നത് 10,000 രൂപ പിഴയും മൂന്നുമാസം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വേമ്പനാട് കായലിൽ പ്രത്യേകിച്ചു ദേശീയ ജലപാതയിൽ മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കാൻ പാടില്ല. 

.വേമ്പനാട് കായലിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഉൾനാടൻ ജലാശയത്തിൽ മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ചിറകളോ, തടയോ, കൃത്രിമ ബണ്ടുകളോ, കെട്ടുകളോ, വേലികളോ, നിർമിക്കാൻ പാടില്ലാത്തതാണ്. 20 മില്ലിമീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുളള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും രണ്ടുസെന്റിമീറ്റർ താഴെ വലിപ്പമുള്ള കറുത്ത കക്ക വാരലും നിരോധിച്ചിട്ടുള്ളതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments