Latest News
Loading...

ഡോക്ടേഴ്സ് ദിനാചരണവും അവാർഡ് സമർപ്പണവും നാളെ



ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടേഴ്സ് ഡേ അവാർഡ് സമർപ്പണവും  നാളെ മുണ്ടാങ്കൽ ഐ എം എ ഹാളിൽ നടക്കുമെന്ന് ഐ എം എ പാലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ പ്രദീപ് മാത്യു, സെക്രട്ടറി ഡോ സിജോ അലക്സ്, സംസ്ഥാന പി പി എസ് സെക്രട്ടറി ഡോ സിറിയക് തോമസ് എന്നിവർ  അറിയിച്ചു. 



നാളെ രാത്രി എട്ടിന് ചേരുന്ന സമ്മേളനത്തിൽ ഡോ പ്രദീപ് മാത്യു അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡോ റോയി എബ്രാഹം കള്ളിവയലിൽ, ഡോ ജോസ് കോക്കാട്ട്, ഡോ സബിത അഗസ്റ്റിൻ, ഡോ സിറിയക് തോമസ്,  ഡോ ശബരീനാഥ് സി ദാമോദരൻ, ഡോ പി എൻ രാഘവൻ, ഡോ അഭിലാഷ് കെ, ഡോ നിർമ്മൽ മാത്യു ജോസ്, ഡോ ദിവ്യ സാറാ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, ഡോ ജോർജ് മാത്യു പുതിയിടം എന്നിവർക്ക് ഡോക്ടേഴ്സ് ഡേ അവാർഡുകൾ സമ്മാനിക്കും
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments