Latest News
Loading...

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയ ദിനാഘോഷം




പാലാ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയ ദിനാഘോഷം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പാലാ രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി അസി.സെക്രട്ടറി ഫാദർ.ജോർജ് പുല്ലു കാലായിൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ ഇത്തവണയും 100 ശതമാനം വിജയം സെന്റ് മേരീസ് സ്വന്തമാക്കി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയ ദിനാഘോഷ ചടങ്ങിൽ ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് എജ്യൂക്കേഷണൽ അസി.സെക്രട്ടറി ഫാ.ജോർജ് പുല്ലു കാലായിൽ ചടങ്ങ് ഉദ്. ചെയ്തു. വിദ്യാർത്ഥികൾ അറിവ് പകർന്ന് നൽകുന്നവർ കൂടിയാവണമെന്ന് അദ്ദേഹം പറഞ്ഞു. പഠിപ്പിക്കുമ്പോൾ പഠിക്കും. വിദ്യാർത്ഥികൾ എല്ലാവരോടും അടുത്തിരിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.


 മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, ഹെഡ്മിസ്ട്രസ് സി.ലി സ്യു ജോസ് , PTA പ്രസി. പാട്രിക് ജോസഫ് ,ഫാദർ ലിജോ മാപ്ര ക്കരോട്ട് സി. ദീപ്തി, മരിയാ ഇസബെല്ല തുടങ്ങിയവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർതികളെ മെമന്റോ നൽകി ആദരിച്ചു. MG യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി ഭാഷയിൽ ഡോകടറേറ്റ് നേടിയ അധ്യാപിക നെ യോഗത്തിൽ ആദരിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 70 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 38 ഫുൾ എ പ്ലസും വിദ്യാർത്ഥികൾ സ്വന്തമാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments