Latest News
Loading...

കിടങ്ങൂർ ടൗണിൽ അപകടം. മൂന്ന് ഓട്ടോറിക്ഷകൾ തകർന്നു


കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോ സ്റ്റാന്റിൽ ഇടിച്ചു കയറി. വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.


കിടങ്ങൂർ LLM ഹോസ്പിറ്റലിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്റിലേക്കാണ് ഇന്നോവ ഇടിച്ചു കയറിയത്. അപകടത്തിൽ ഒരു ഓട്ടോ പൂർണമായും 2 എണ്ണം ഭാഗികമായും തകർന്നു. 



നിർത്തിയിട്ടിരുന്ന ഓട്ടോകളിൽ ഡ്രൈവർമാർ ഇല്ലാതിരുന്നത് മൂലം വൻ അപകടം ഒഴിവായി. ഇന്നോവ തലകീഴായി മറയുകയും ചെയ്തു.



ഇന്നോവയിലെ യാത്രക്കാരായ 2 പേർക്ക് നിസ്സാര പരിക്കേറ്റു. കിടങ്ങൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments