Latest News
Loading...

വിട വാങ്ങിയത് മലയൊര മേഖലയുടെ വികസന നാഥൻ - വി എൻ വാസവൻ




വിട വാങ്ങിയത് മലയോര മേഖലയുടെ വികസന നാഥനെന്ന് മന്ത്രി വി എൻ വാസവൻ. സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ തിരുമേനീയുടെ മരണം വിശ്വസ സമൂഹത്തിനും മലയോര മേഖലയിലേ സമസ്ത മനുഷ്യ ജാലങ്ങൾക്കും തീര നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. തിങ്കൾ വൈകിട്ട് അഞ്ചുമണിക്ക് വീട്ടിലെത്തിച്ച ബിഷപ്പിന്റെ ഭൗദിക ശരീരത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി അദ്യമോപച്ചാരം അർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


.വിശ്രമജീവിതത്തിലും മനുഷ്യാവകാശത്തിനും ദളിത് ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും , പ്രകൃതി സംരക്ഷണതിനു വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ വേർപ്പാട് മലയോര മേഖലയിലെ ഓരോ മനുഷ്യ ജാലങ്ങൾക്കും തീര നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.



ജോസ് കെ മാണി എം.പി , മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, മുൻ എംഎൽഎ പി.സി.ജോർജ്ജ്, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മുൻ എംപി ജോയിസ് ജോർജ് , സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, ജോയി സ്കറിയ , ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് എന്നിവർ ഭവനത്തിലെത്തി അന്തിമോപചാരം അർപിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments