Latest News
Loading...

ഇടിച്ചിട്ട കാർ നിർത്താതെ പോയി. അപകടത്തിൽ ഒരാൾക്ക് പരിക്ക്




പൂഞ്ഞാർ പനച്ചികപ്പാറയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അപകട ത്തിൽ സകൂട്ടർ യാത്രികനായ പൂഞ്ഞാർ വാഴേക്കാട് കിടങ്ങത്താഴെയിൽ ടോണിയുടെ കൈ ഒ ടിഞ്ഞു. നിർത്താതെ പോയ കാറിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



.ശനിയാഴ്ച രണ്ടേമുക്കാലോടെ പനച്ചികപ്പാറ സ്റ്റേഡയത്തിന് സമീപം അമ്പലത്തിന് മുൻവശത്താ യിട്ടായിരുന്നു അപകടം. തെറ്റായ ദിശയിലെത്തിയ കാർ ടോണിയുടെ സ്കൂട്ടറിലിടിച്ച ശേഷം പു ഞ്ഞാർ തെക്കേക്കര ഭാഗത്തേയ്ക്ക് ഓടിച്ചുപോവുകയായിരുന്നു. അപകടത്തെ തുടർന്ന് ടയർ പ ഞ്ചറായ കാർ പൂഞ്ഞാർ വെട്ടിപ്പറമ്പ് റോഡിൽ നിർത്തി ടയർ മാറ്റിയിട്ടാണ് യാത്ര തുടർന്നതെന്ന് ക ണ്ടെത്തി. അപകടമുണ്ടാക്കിയ വാഹനമാണെന്ന് മനസിലാക്കാതെ നാട്ടുകാർ സഹായിക്കുകയും ചെയ്തു.

ചുവന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്. കാർ പിന്നീട് പുഞ്ഞാറിൽ ഇൻഡ്യൻ ഓ യിൽ പമ്പിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യവും ലഭിച്ചെങ്കിലും നമ്പർ വ്യക്തമായില്ല. അപകട ത്തിൽ കാറിന്റെ സൈഡ് മിറർ ഒടിഞ്ഞു. വാഹനത്തിൽ പോറലുകളുമുണ്ട്. കൈ ഒടിഞ്ഞ ടോണി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരങ്ങൾ അറിയിക്കാൻ : 9778771841

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments