Latest News
Loading...

മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിന് കേരളാ ബാങ്ക് എക്സലൻസ് അവാർഡ്


പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളാ ബാങ്ക് ജില്ലാ തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസ് അവാർഡ് ഒന്നാം സ്ഥാനം മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.

50001 രൂപയും പ്രശംസാപത്രവും ഫലകവും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, ഭരണസമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി വിൻസ് ഫിലിപ്പ് എന്നിവർ ഏറ്റുവാങ്ങി.



.സംഘത്തിലെ ആകെ നിക്ഷേപം, മുൻവർഷത്തേക്കാൾ സംഘത്തിനുണ്ടായ നിക്ഷേപ വർദ്ധനവ്, സംഘത്തിന് കേരളാ ബാങ്കിലുള്ള നിക്ഷേപവും ഓഹരിയും, സംഘത്തിൽ സൂക്ഷിച്ചി ട്ടുള്ള മതിയായ തരളധനം, സാമ്പത്തിക അച്ചടക്കത്തിനുള്ള നിരീ ക്ഷണം, ബാങ്ക്/ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ സമർപ്പിക്കേണ്ട റിട്ടേണുകൾ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പണം, തൻ വർഷത്തെ ഡിമാന്റിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ വായ്പ കുടിശ്ശിക ശതമാനം, സംഘം തലത്തിലുള്ള കാർഷികവായ്പ, സംഘം നൽകുന്ന സീമാറ്റിക് വായ്പകൾ, മറ്റു നൂതന വായ്പാ പദ്ധതികൾ, മുൻവർഷത്തേക്കാൾ അംഗങ്ങളുടെ വർദ്ധനവ്, ഓഹരിമൂലധനം, പ്രവർത്തനമൂലധനം, അംഗങ്ങൾക്ക് നൽകുന്ന ലാഭവിഹിതം, സ്വയം സഹായസംഘങ്ങളുടെ എണ്ണം, ബാങ്ക് സ്വന്തം നിലയിൽ നടപ്പാക്കിയ പദ്ധതികൾ, സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ  മാനദണ്ഡങ്ങളുടെ മികവാർന്ന പ്രവർത്തന നിർവഹണത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചത്. 




  ഭരണസമിതി അംഗങ്ങളായ എം എം തോമസ് മേൽവട്ടം, അജികുമാർ കെ എസ്, ജോസ് ജോസഫ് പി, സണ്ണി ജോൺ മുള യോലിക്കൽ , ടി എൻ രവി തറപ്പിൽ,  വിൻസ് ഫിലിപ്പ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments