Latest News
Loading...

ലൈബ്രറി കൗൺസിൽ പ്രതിനിധി സംഗമം സംഘടിപ്പിച്ചു




മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക്തല പ്രതിനിധി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. 

താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി എസ് ആർ കല്ലാറ്റ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് നിർവ്വഹിച്ചു. 

കേരള സംഗീത നാടക അക്കാദമി ഗുരുശ്രീ പുരസ്ക്കാരം നേടിയ പൊൻകുന്നം സെയ്തിനെ ചടങ്ങിൽ ആദരിച്ചു. ജോൺസൺ പുളിക്കീൽ മുഖ്യപ്രഭാഷണം നടത്തി അഡ്വ സണ്ണി ഡേവിഡ്, റോയി ഫ്രാൻസീസ്, പ്രഭാകരൻപിള്ള, ഡി അനിൽകുമാർ, സി കെ ഉണ്ണികൃഷ്ണൻ, കെ ജെ ജോൺ എന്നിവർ പ്രസംഗിച്ചു. 2023-24 ലെ ബജറ്റ് സെക്രട്ടറി റോയി ഫ്രാൻസീസ് അവതരിപ്പിച്ചു. 

ഗ്രന്ഥശാല പ്രവർത്തനം, ഗ്രന്ഥശാലകളുടെ പുനരുദ്ധാരണം, ജില്ലാ പദ്ധതികൾ, പഞ്ചായത്തു നേതൃസമിതികളുടെ പുനരുദ്ധാരണം, പഞ്ചായത്ത് നേതൃസമിതികളുടെ പുനരുദ്ധാരണം, പ്രതിമാസ പരിപാടികൾ, ബാലവേദി എന്നിവയുടെ രൂപരേഖയും സംഗമം തയ്യാറാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments