Latest News
Loading...

സമ്മർ Sports & Skating പരിശീലനം അവസാനിച്ചു



കെ ടി ടി എം എൽ പി സ്കൂൾ ഇടമറ്റത്ത് നടന്നുവന്ന അവധിക്കാല സമ്മർ Sports & Skating പരിശീലനം  അവസാനിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ  തോമസ് കുരുവിനാക്കുന്നേൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിക്കുകയും പരിശീലനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്പോർട്സ് കിറ്റ് സമ്മാനമായി നൽകുകയും ചെയ്തു.

.സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ടെസ്സി കെ ഫിലിപ്പ് , സീനിയർ അസിസ്റ്റന്റ് സിസ്റ്റർ മേഴ്‌സി ടോം, സ്കേറ്റിംഗ് കോച്ച്  ഉണ്ണി പാല , സ്കൂൾ ടീച്ചേഴ്സ് ആയ അംബിക എസ് , ആര്യ എസ് , ഫിലിപ്പ് തോമസ് എന്നിവർ പങ്കെടുത്തു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പരിപാടികൾ ആവിഷ്കരിക്കും എന്ന് സ്കൂൾ മാനേജർ അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments