Latest News
Loading...

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം വെള്ളിയാഴ്ച




സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്നാം 100 ദിന കര്‍മ്മ പരിപാടി , വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച്  കൃഷിവകുപ്പ് മന്ത്രി . പി. പ്രസാദ് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വിപണിയിടപെടലുകള്‍ നടത്തിവരികയാണ്. 


ഇതിന്റെ ഭാഗമായി ഇടനിലക്കാരില്ലാതെ കാര്‍ഷികോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണനം നടത്തി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ആരംഭിച്ച വിവിധ എക്കോ ഷോപ്പുകള്‍, കോള്‍ഡ് സ്റ്റോറേജ്, പാക്ക് ഹൗസ്, പ്രിസര്‍വേഷന്‍ യൂണിറ്റ് , പ്രാഥമിക സംസ്‌കരണ യൂണിറ്റ്, പ്രിളിങ് യൂണിറ്റ് & കോള്‍ഡ് റും, വെന്‍ഡിങ് കാര്‍ട്ട്, സോളാര്‍ ട്രൈസൈക്കിള്‍ വിതരണം, ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്പനശാല എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച്  കൃഷിവകുപ്പ് മന്ത്രി . പി. പ്രസാദ് നിര്‍വ്വഹിക്കും. 




കൃഷിയിടങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍ വിതരണത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടത്തുന്നതാണ്. . മാണി സി. കാപ്പന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. പരിപാടി യോടനുബന്ധിച്ച് കാര്‍ഷിക പ്രദരശനം, കാര്‍ഷിക സെമിനാര്‍, പി എം കിസാന്‍ വിള ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.


 വാര്‍ത്ത സമ്മേളനത്തില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ,കൗണ്‍സിലര്‍ ബിനു  പുളിക്കകണ്ടം,പ്രിന്‍സിപ്പാ ള്‍ കൃഷി ഓഫീസര്‍ ബിജു തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ കെ ബിന്ദു, കൊഴുവനാല്‍ കൃഷി ഓഫീസര്‍  കെ.പ്രവീണ്‍, എന്നിവര്‍പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments