Latest News
Loading...

പ്രതിയെ പേടിച്ച് തിരിഞ്ഞോടുന്ന പോലീസാണ് പിണറായിയുടെ കീഴിൽ: തിരുവഞ്ചൂർ രാധാകൃഷ്ണൻ




കോട്ടയം: പ്രതികൾ ഉറക്കെ തുമ്മിയാൽ തിരിഞ്ഞോടുന്ന പോലീസാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കിഴിലുള്ളപോലീസ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.

വയലന്‍റ് ആകുന്ന പ്രതികളെ കീഴ്പ്പെടുത്തുവാനുള്ള ആയുധമുള്ള പോലീസ് തിരിഞ്ഞോടി വന്ദനയെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

കൃത്യം നടക്കുമ്പോൾ ഹോം ഗാർഡ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും, പരിക്കേറ്റ ഡോക്ടർക്ക് വിദക്ത ചികിത്സ നൽകാനായി നാൽപത്തഞ്ച് മിനിറ്റോളം താമസിപ്പിച്ചു എന്നും തിരുവഞ്ചൂർ പറഞ്ഞു.




.വന്ദനയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞ് നീതിപുലർത്തുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം വന്ദനയുടെ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, തോമസ് കല്ലാടൻ, പി.എം.സലിം, സാജു എം ഫിലിപ്പ്, ടോമി വേധഗിരി, റ്റി.സി.റോയി,എസ് രാജീവ്, ഫറൂക്ക് പാലപ്പറമ്പിൽ, കുര്യൻ പി.കുര്യൻ, അജി കൊറ്റമ്പടം, ബിനു ചെങ്ങളം, സാബു മാത്യു, സി സി ബോബി, എസ് ഗോപകുമാർ, എൻ.ജെ. പ്രാസാദ്, കെ.എ തോമസ്, ഷാനവാസ് പാഴൂർ, മഞ്ജു എം ചന്ദ്രൻ , ലിസി കുര്യൻ,തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന പ്രകടനത്തിന്
രാഹുൽ മറിയപ്പള്ളി, ഷൈനി ഫിലിപ്പ്, ജോസുകുട്ടി നെടുമുടി, ജാൻസി ജേക്കബ്, ഇട്ടി അലക്സ്, ഡിജു സെബാസ്റ്റ്യൻ, ബിനു കോയിക്കൽ , റാഷ്മോൻ, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ്
തുടങ്ങിയവർ നേതൃത്വം നൽകി.

 ചെരുപ്പുമാലയണിയിച്ച പിണറായി വിജയന്റെയും വീണ ജോർജ്ജിന്റെയും കോലം പ്രവർത്തകർ കത്തിച്ച് പ്രധിഷേധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments