Latest News
Loading...

കാവുംകണ്ടം ഇടവകയിൽ കത്തോലിക്കാ കോൺഗ്രസ് ജന്മദിനാചരണം നടത്തി



 കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ എ കെ സി സി യുടെ ആഭിമുഖ്യത്തിൽ കത്തോലിക്കാ കോൺഗ്രസിന്റെ 105ആം ജന്മദിനം ആചരിച്ചു. സഭയിലും സമൂഹത്തിലും നിർണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് കത്തോലിക്കാ കോൺഗ്രസ്. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ആവേശവും പ്രചോദനവും നൽകിയ സംഘടനയാണ്. എ കെ സി സി.

.സമീപകാലത്ത് സഭയിലും സമൂഹത്തിലും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഗാഡ്ഗിൽ - കസ്തൂരിരംഗൻ, ബഫർസോൺ, ചർച്ച് ആക്ട്, സ്വാശ്രയ വിദ്യാഭ്യാസ നിയമം, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ഫലദായകമായ ഇടപെടലുകൾ നടത്തുവാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് വികാരി ഫാ. സ്കറിയ വേകത്താനം പ്രസ്താവിച്ചു. ചടങ്ങിൽ ജോസ് കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി. സമ്മേളനത്തിൽ മൺമറഞ്ഞുപോയ സംഘടനാ നേതാക്കളെ അനുസ്മരിച്ചു. രാജു കോഴിക്കോട്ട്, ഡേവീസ് കല്ലറയ്ക്കൽ, തോമാച്ചൻ കുമ്പളാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments