Latest News
Loading...

പി എച്ച് സി ഒറ്റയീട്ടി സബ് സെന്റർ കെട്ടിടം നിർമ്മിക്കുന്നതിന് 55 ലക്ഷം അനുവദിച്ചു




തീക്കോയി  ഗ്രാമപഞ്ചായത്ത് പി എച്ച് സിയുടെ ഒറ്റയീട്ടി സബ് സെന്ററിന് കെട്ടിടം  നിർമ്മിക്കുന്നതിന് എൻ എച്ച് ഫണ്ടിൽപ്പെടുത്തി 55 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമാ യ അഞ്ചു സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് കണ്ടെത്തിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ഒറ്റയിട്ടി ടൗണിൽ മൈലാടൂർ ജോസ് സെബാസ്റ്റ്യൻ മകൻ സെബിൻ ജോസ് വക 5 സെന്റ് സ്ഥലം സൗജന്യമായി ഗ്രാമപഞ്ചായത്തിന് കൈമാറി.


. ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു ഒറ്റയീട്ടിയിൽ പി എച്ച് സി സബ് സെന്റർ. വസ്തുവിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം ആരോഗ്യവകുപ്പിന്  ഉടനെ കൈമാറുമെന്ന് പ്രസിഡന്റ് കെ സി ജയിംസ്, വാർഡ് മെമ്പർ കവിത രാജു എന്നിവർ അറിയിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments