Latest News
Loading...

അവധിക്കാല പരിശീലന പരിപാടിയായ കാഹളത്തിന് നാളെ തുടക്കമാവും.


കൊഴുവനാൽ: സെ. ജോൺ നെ പുംസ്യാൻസ് HSS ൽ പി.റ്റി.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടി കാഹളം നാളെ ( 17 / 4 / 23 ) മുതൽ ആരംഭിക്കുന്നു. കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഫുട്ബോൾ , അത് ലറ്റിക്സ് , സംഗീതം, ചിത്രരചന എന്നിവയിലുള്ള പരിശീലനവും പ്രശസ്ത IELTS ട്രയിനർ ശ്രീ. മാനുവൽ ജോസഫ് നേതൃത്വം നൽകുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 


.നാളെ രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ, ഫുട്ബോൾ പരിശീലനം, കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ.പി.സി.ജോസഫും ,സംഗീത , ചിത്രരചനാ പരിശീലനം, പ്രശസ്ത ടി.വി. താരം ശ്രീ.സന്തോഷ് കുമാർ മേവിടയും ഉദ്ഘാടനം ചെയ്യും. സ്കൂൾ അസി. മാനേജർ റവ.ഫാ. ടോം ജോസ് മാമലശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തും. 

.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ഷാന്റി മാത്യു, ഹെഡ് മാസ്റ്റർ ശ്രീ.സോണി തോമസ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഷിബു പൂവക്കുളം, അധ്യാപകരായ സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, രമ്യ രാജൻ തുടങ്ങിയവർ പ്രസംഗിക്കും പ്രസ്തുത പരിശീലനം കുട്ടികൾക്ക് സൗജന്യമായാണ് നൽകുന്നത്. പരിപാടികൾക്ക് അനൂപ് ചാണ്ടി, ജോർജ് തോമസ്, ബെന്നിച്ചൻ പി.ഐ., രമ്യ രാജൻ ,ഷാൽവി ജോസഫ് , മിനിമോൾ ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകും


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments