Latest News
Loading...

പാലാ നഗരസഭ ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ




തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസും നികുതിയും വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഇടത് സര്‍ക്കാരിന്റെ കിരാതഭരണത്തിനെതിരെ യുഡിഎഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.  മണ്ഡലം ചെയര്‍മാന്‍ തോമസ് ആര്‍ വി ജോസ് അദ്ധ്യക്ഷത വഹിച്ചു.


യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍മാത്യൂസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി മുഖ്യ പ്രഭാഷണം നടത്തി. ജോഷി വട്ടക്കുന്നേല്‍ ,പ്രിന്‍സ് വി സി, ഷോജി ഗോപി,ബിജോയി എബ്രാഹം,  ജോസ് വേരനാനി,ആനി ബിജോയി, മായ രാഹുല്‍, സിജി ടോണി, 

വക്കച്ചന്‍ മേനാംപറമ്പില്‍, ടോം നല്ലനിരപ്പേല്‍,അര്‍ജുന്‍ സാബു, അണ്ണന്‍ പ്രശാന്ത്, അഡ്വ.ഷാജി ഇടേട്ട്, മനോജ് വള്ളിച്ചിറ, ജോയി മഠം, ബാബു കുഴിവേലി,കുഞ്ഞുമോന്‍ പാലയ്ക്കന്‍, വേണു ചാമക്കാല,അലക്‌സ് ചാരം തൊട്ടിയില്‍,  റെജി നെല്ലിയാനി, ശശി പ്ലാത്തോട്ടത്തില്‍ ,ബേബി പട്ടേട്ട് ,ജോയി മൂന്നുതൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments