പാലാ മേവടയില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് വാഹനം തകര്‍ന്നു. ചടങ്ങനാശേരി സ്വദേശി ഓമനക്കുട്ടന്‍ എന്നയാളുടെ ഇന്നോവ കാറിന് മുകളിലേയക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
വാഹനം വരുന്നതിനിടയില്‍ മരം പെട്ടെന്ന് റോഡിലേയ്ക്ക് കടപുഴ വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് ഓമനക്കുട്ടന്‍ രക്ഷപെട്ടത്. വാഹനത്തിന്റെ മുന്‍വശം അല്‍പം തകര്‍ന്നതു മാത്രമാണ് ഉണ്ടായത്. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചെയിന്‍സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡില്‍ അല്‍പനേരം ഗതാഗതവും തടസ്സപ്പെട്ടു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments