Latest News
Loading...

വെട്ടിപ്പറമ്പ് - അങ്കണവാടി - മുല്ലൂപ്പാറ - നടക്കൽ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി.



തീക്കോയി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വെട്ടിപ്പറമ്പിൽ നിന്നും ആരംഭിക്കുന്ന അങ്കണവാടി - മുല്ലൂപ്പാറ - നടക്കൽ റോഡ് ഗതാഗതത്തിന് തുറന്നു നൽകി. നാട്ടുകാരുടെ ചിരകാലഭിലാഷം ആയിരുന്ന ഈ റോഡ് 2.700 കിലോമീറ്റർ ദൂരം കൊണ്ട് നടക്കലിൽ എത്തും. 


.തീക്കോയി വെട്ടിപ്പറമ്പിൽ നിന്നും ഈരാറ്റുപേട്ട പോകുന്നതിനുള്ള എളുപ്പ വഴിയാണിത്. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.  ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമന ഗോപാലന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ കുഞ്ഞുമോൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

റോഡിനു വേണ്ടി സ്ഥലം വിട്ടു നൽകിയ ബേബി നെല്ലിയാനിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്, വാർഡ് മെമ്പർ ജയറാണി തോമസുകുട്ടി, അനസ് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments