Latest News
Loading...

വല്യച്ചൻ മലയിൽ പാനപാരായണം

  അരുവിത്തുറ, ഭരണങ്ങാനം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ, വല്യച്ഛൻ മലയിൽ ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ് മൂന്നുമണിക്ക്, നടക്കുന്ന പാനവായനക്ക്‌ അരുവിത്തുറ ഫോറോനാ വികാരി ഫാ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ നേതൃത്വം നൽകുകയും, നിരവധി വൈദീകരും സിസ്റ്റേഴ്‌സും പങ്കെടുക്കുന്നതുമാണ്.

    ഈശോസഭ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച, പുത്തൻപാനയിലെ 12-ആം പാദമായ, അമ്മ കന്നീ.... മണീ തന്റെ.... എന്ന വിലാപഗാനമാണ് ആലപിക്കുന്നത്.
 തന്റെ മകന്റെ മൃതശരീരം മടിയിൽ കിടത്തിക്കൊണ്ട്, പരി. ദൈവമാതാവ് ഉരുവിടുന്ന ഈ വിലാപഗാനം ആരുടേയും കരളലിയിപ്പിക്കുന്ന ഒരു അനുഭവമായതിനാൽ, അത് പുതുതലമുറക്ക് കൈമാറുക എന്നതാണ് ലക്ഷ്യമെന്നും, സംഘഠടകനായ ഡേവീസ്, പാലാത്ത് പറഞ്ഞു.
        

.2001 മുതൽ ദുഃഖവെള്ളിയാഴ്ചകളിൽ, ഭരണങ്ങാനം പാലാത്ത് ഡേവീസിന്റെ ഭവനത്തിലും, തുടർന്ന് ഭരണങ്ങാനം അൽഫോൻസാ ദേവാലയത്തിലും, 2015 മുതൽ അരുവിത്തുറ വല്യച്ഛൻ മലയിലുമാണ് ഇപ്പോൾ പാനവായന നടത്തുന്നത്. വിദൂസ്ഥലങ്ങളിൽ നിന്ന് പോലും, പലരും ഈ കൂട്ടായ്മയിലേക്ക് കടന്നുവരാറുണ്ട്..
      

.കൂട്ടായ്മയിലെ അംഗങ്ങൾ നോമ്പെടുത്തു പ്രാർത്ഥിച്ചു ഒരുങ്ങിയാണ് പാനവായനയിൽ പങ്കെടുക്കുന്നതെന്നും, പാനവായന കഴിയുമ്പോൾ, പങ്കെടുക്കുന്നവർക്കും ആൽമീയമായ ഒരു ഉണർവ് ഉണ്ടാകുന്നതായി പലരും പറഞ്ഞിട്ടുണ്ടെന്നും, ആയതിനാൽ, ഈ ആല്മീയ കൂട്ടായ്മയിലേക്ക്,ഏവരെയും സ്വാഗതം ചെയ്യുന്നതായും, കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന, ഡേവീസ് പാലാത്ത്, സിബി പാലാത്ത്,മാത്യു മൂത്തേടം, സണ്ണി അരുവിത്തുറ എന്നിവർ പറഞ്ഞു.

Ph: 9400607373

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments