അവധിക്കാലം ആരംഭിച്ചതോടുകൂടി മാര്‍മല അരുവിയിലേയ്ക്ക് ആളുകള്‍ അധികമായി എത്തിതുടങ്ങിയ സാഹചര്യത്തില്‍ അന്യഭാഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് തീക്കോയി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. അപകട സൂചന ബോര്‍ഡുകള്‍ ഇല്ലാതിരുന്ന മാര്‍മല അരുവിയില്‍ AIYF തീക്കോയി മേഖല കമ്മിറ്റിയുടെ ഇടപെടലിനെതുടര്‍ന്ന് കുറച്ച് അപകട സൂചന ബോര്‍ഡുകള്‍ പഞ്ചായത്ത് സ്ഥാപിച്ചിരുന്നു.
.AIYF ഉന്നയിച്ച പ്രധാന ആവശ്യം അന്യഭാഷ ബോര്‍ഡുകള്‍ വേണമെന്നുള്ളതായിരുന്നു. ഇവിടെയെത്തിയ അന്യസംസ്ഥാനക്കാരായ ചെറുപ്പകാരോട് കുളിക്കാന്‍ ഇറങ്ങരുതെന്നു വിലക്കിയ നാട്ടുകാരോട് സൂചന ബോര്‍ഡുകള്‍ ഒന്നും കണ്ടില്ലല്ലോ എന്നാണ് ഇവര്‍ പറഞ്ഞത്. വ്യക്തമായി ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ പ്രദേശവാസികള്‍ക്ക് സാധിച്ചെന്നു വരില്ല. ബോര്‍ഡ് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പഞ്ചായത്ത് നാളിതുവരെയായി ഒറ്റ അന്യ ഭാഷാ ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല.
.മുങ്ങി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എത്രയും വേഗം വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങള്‍ മാര്‍മലയില്‍ സ്ഥാപിക്കണമെന്ന് AIYF തീക്കോയി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments