Latest News
Loading...

വൈക്കം സത്യാഗ്രഹം: ജനം ഒന്നായി ഏറ്റെടുത്ത ചരിത്ര സമരം: തിരുവഞ്ചൂർ

വൈക്കം: ജാതി - വർഗ്ഗ - വർണ്ണവത്യാസമില്ലാതെ മുഴുവൻ ജനത്തെയും അണിനിരത്താൻ മഹാത്മജിക്കും കോൺഗ്രസ്സ് പ്രസ്ഥാനത്തിനു സാധിച്ചു എന്നതാണ് വൈക്കം സത്യാ ഗ്രഹത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് കെ.പി.സി.സി. അച്ചടക്ക കാര്യസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. 
അവർണ്ണർ മാത്രമല്ല സവർണ്ണർ ഉൾപ്പടെ വൈക്കം സത്യാ ഗ്രഹത്തിൽ പങ്കാളികളായി. മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ആത്മീയ പിന്തുണയിൽ മന്നത്തു പന്മനാഭനും ,ടി.കെ.മാധവനും കെ.കേളപ്പനും കെ.പി കേശവമേനോനും, ജനങ്ങജനങ്ങളെ ഒന്നിപ്പിക്കുകയും സാംസ്കാരിക മുന്നേറ്റത്തിനായി പോരാടുകയുമാണ് ചെയ്തത്. കോൺഗ്രസ്സിന്റെ എക്കാലത്തെയും നയവും അതായിരുന്നു. അതുകൊണ്ടാണ് അത്യന്തികമായി വൈക്കം സത്യാഗ്രഹം വിജയം കണ്ടതെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. എന്നാൽ വിഭാഗീയമായ ചിന്തകളെ പ്രോൽസാഹിപ്പിക്കുകയും ജനത്തെ തരം തരിച്ച് രാഷ്ട്രീയ ലാഭത്തിനായി ചേരിതിരിക്കുകയും ചെയ്യുന്ന നയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചു വരികയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷ പരിപാടി കളുടെ ഭാഗമായി കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീണ്ടൽ പലക മറികടക്കൽ സമാരനുസ്മരണ പരിപാടി വൈക്കം പടിഞ്ഞാറേ നടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


.ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ: എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഏ.കെ.ചന്ദ്രമോഹൻ,, മോഹൻ ഡി ബാബു, അക്കരപ്പാടം ശശി, അഡ്വ: പി.പി സിബിച്ചൻ , പി.എൻ ബാബു, ബി. അനിൽകുമാർ, ജെയ് ജോൺ പേരിയിൽ, രാധികാശ്യം, പി.റ്റി സുബാഷ് ,അഡ്വ: എ.എസ് തോമസ്,അബ്ദൂർ സലാം റാവുത്തർ ,അഡ്വ.തോമസ്സ് എൻ.സി, തോമസ്, T.V, ഉദയഭാനു , രാജേന്ദ ബാബു ,പി.ഡി ഉണ്ണി, സോണി സണ്ണി, അഡ്വ. ജയദീപ് പാറക്കൻ ,ബൈ ജുപൊറ്റേട്ട് , ബെൻ ബി ഈട്ടിക്കൽ , ബിനു കൊല്ലംമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഗാന്ധിയം അവാർഡ് ജേതാവ് ഏ.കെ.ചന്ദ്രമോഹനെ യോഗത്തിൽ ആദരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments