Latest News
Loading...

റോഡ് ഉദ്ഘാടനം നടത്തി

പാലാ: മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളി വാര്‍ഡില്‍ വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന ഈന്തുംമൂട് കവല - മീനച്ചില്‍ കാവ് റോഡ് ഗതാഗതയോഗ്യമാക്കി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ റോഡ് 550 മീറ്റര്‍ ദൂരം ഗതാഗതയോഗ്യമാക്കിയത്. 

.നവീകരിച്ച റോഡിന്റെ ഉദ്ഘാടനകര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്ത് ജി. മീനാഭവന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ഐസക് മേനാംപറമ്പില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ, കെ.സി. മാത്യു കേളപ്പനാല്‍, തോമാച്ചന്‍ പന്തനാനി, 


കുഞ്ഞുമോന്‍ കപ്പലുമാക്കല്‍, ജോസ് എബ്രാഹം പന്തനാനി, അഡ്വ. സെബാസ്റ്റ്യന്‍ കരിങ്കുറ്റിയില്‍, മാത്യു തോമസ് കൈപ്പംപ്ലാക്കല്‍, ജിമ്മി ഇലപ്പത്തനാല്‍, ജോസഫ് വരകുകാലായില്‍, ജോര്‍ജ്ജ് പുളിക്കല്‍, ജോസഫ് വാഴയില്‍, കെ.പി. രാജന്‍ കൊച്ചുപുരയ്ക്കല്‍, പ്രസാദ് പാറയ്ക്കല്‍, സണ്ണി ജോസഫ് കാരിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments