പാലാ. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ് പാവപ്പട്ടവരെയും കർഷകരെയും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള നടപടികളുമായി മുമ്പോട്ട് പോവുകയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ ആരോപിച്ചു.
.ആർ എസ് എസ് ഉം ബിജെപിയും ചേർന്ന് രാ ജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന വിധത്തിൽ വർഗ്ഗീയത വളർത്തി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം നടത്തി വരുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു . പാലായിൽ പി എസ് പരമേശ്വരൻ നായരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു മുഖ്യ പ്രഭാഷണം നടത്തി.
.ചെത്തു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി റ്റി എൻ രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ, ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി, ഇ കെ മുജീബ് എം ജി ശേഖരൻ, എന്നിവർ പ്രസംഗിച്ചു
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
2 Comments