Latest News
Loading...

കിസ്‌ക്കോ ബാങ്കിന്റെ ഏഴാമത് പാലാ പുരസ്കാരം എം മുകുന്ദന്

കിസ്‌ക്കോ ബാങ്കിൻറെ ഏഴാമത് പാലാ പുരസ്കാരം പ്രഖ്യാപിച്ചു . 2022ലെ പാലാ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും ആയ എം മുകുന്ദന് തെരഞ്ഞെടുത്തതായി ജൂറി അംഗങ്ങൾ അറിയിച്ചു .മഹാകവി പാല നാരായണൻ നായരുടെ സ്മരണയ്ക്കായി പാലാ കിഴ തടിയൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തി നൽകിവരുന്ന പുരസ്കാരമാണ് പാലാ പുരസ്കാരം അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രം അടങ്ങുന്ന പുരസ്കാരമാണിത് പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത് 
.സാഹിത്യത്തിനും ഭാഷക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഏപ്രിൽ മാസം അവസാനം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തും ഏഴാച്ചേരി രാമചന്ദ്രൻ സി ആർ ഓമനക്കുട്ടൻ പ്രൊഫ. ആർഎസ് വർമ്മാജി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ 

മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ബാബു സെബാസ്റ്റ്യൻ ചെയർമാനും കേരള സർക്കാരിൻറെ ഭാഷാ വിദഗ്ധ സമിതിഅംഗം ചാക്കോ സി പൊരിയത്ത് സഹൃദയ സിമിതി രക്ഷാധികാരി രവി പാലാ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിന് എം മുകുന്ദനെ തിരഞ്ഞെടുത്തത്. 

വാർത്താ സമ്മേളനം : Facebook 

ബാങ്ക് പ്രസിഡൻറ് എം എസ് ശശിധരൻ നായർ ,ബിനു പുളിക്കകണ്ടം, ജോസുകുട്ടി ഞാവലിൽ ,ഹരിലാൽ എ കെ ,രവി പുലയന്നൂർ ചാക്കോ പൊരിയത്ത് തോമസ് വി റ്റി , രവി പാല വിനീത സതീഷ് , മിന്നു ചാൾസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments