Latest News
Loading...

ഭരണങ്ങാനം മേരിഗിരി ആശുപത്രി ആയിരങ്ങളുടെ ജന്മഗ്രഹം. മാണി സി കാപ്പൻ എം എൽ എ


പാലാ: ഭരണങ്ങാനം മേരിഗിരി ആശുപത്രി ഞാനുൾപ്പെടെയുള്ള ആയിരങ്ങളുടെ ജന്മഗ്രഹമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആരോഗ്യമേഖലയിൽ എന്നെന്നും തങ്ങളുടേതായ വിത്യസ്ത പ്രവർത്തനം കാഴ്ചവച്ച ആശുപത്രിയാണ് മേരിഗിരി ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. 

മേരിഗിരി ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. എഴുപത്തഞ്ച് വർഷങ്ങളുടെ ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ ഡോക്ടർമാരും സിസ്റ്റർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പടെ 75 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
   
.ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ഈരാറ്റുപേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറും പാലാ ബ്ലഡ് ഫോറം ജോയിന്റ് കൺവീനറുമായ ബാബു സെബാസ്റ്റ്യൻ, ആരോഗ്യ വകുപ്പ് മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ, അഡ്വ.ഫാ.സിബി പാറടിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനി തോമസ്, അസി. അഡ്മിനിസ്ടേറ്റർ ജോസ്ബിൻ മാത്യു, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ ആലീസ് ഔസേപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിന് ഡോക്ടർ കെ വി ജോസഫ് , സിസ്റ്റർ ആനി വെട്ടുകാട്ടിൽ, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, കെ ആർ സൂരജ്, ഷാജി തകിടിയേൽ എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാം : Facebook 

  സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ തന്നെ ആദ്യബ്ലഡ് ബാങ്കുകളിൽ ഒന്നാണ് മേരിഗിരി ആശുപത്രിയോട് അനുബന്ധിച്ചുള്ള ഐ എച്ച് എം ബ്ലഡ് ബാങ്ക് . പാലാ ജനറൽ ആശുപത്രി ഉൾപ്പടെയുള്ള ആശുപത്രികളിലെ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഈ ബ്ലഡ് ബാങ്കിൽ രക്തം നൽകി വരുന്നുണ്ട്. പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും തന്ന സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തി വരുന്നു.

    ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റുജീവനക്കാരുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments