Latest News
Loading...

മഴക്കാല പൂർവ്വ വലിച്ചെറിയൽ മുക്ത കാമ്പയിന് തുടക്കമായി

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകണ പ്രവർത്തനങ്ങളുടെ മുന്നോടിയായി മഴക്കാല പൂർവ്വ വലിച്ചെറിയൽ മുക്ത കാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന, ഭവന സന്ദർശന ബോധവത്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജോർജ് മാത്യു നിർവഹിച്ചു. 


.തുടർന്ന് പഞ്ചായത്തിലുടനീളം ബോധവത്ക്കരണ നോട്ടീസ് വിതരണവും , ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് റെജി ഷാജി , മിനിമോൾ ബിജു , ബീന മധുമോൻ , ആനിയമ്മ സണ്ണി , സജി സിബി, നിഷ സാനു , പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് തുടങ്ങയവർ പ്രസംഗിച്ചു. നിർവഹണ ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനാംഗങ്ങളും പങ്കാളികളായി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments