Latest News
Loading...

യുഡിഎഫ് നേതൃത്വത്തിൽനിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്.


പാലാ യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും കർഷക യൂണിയൻ (ജെ) പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ശ്രീ അവിരാച്ചൻ മുല്ലൂർ തൽസ്ഥാനം രാജിവെച്ച് കേരള കോൺഗ്രസ് (എം) ൽ ചേർന്നു . ഇന്ന് രാവിലെ കേരള കോൺഗ്രസ് (എം ) നേതാക്കളോടൊപ്പം ജോസ് കെ മാണിയുടെ ഭവനത്തിൽ എത്തി ജോസ് കെ മാണി എം പി യിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിക്കുകയായിരുന്നു .


.കേരള കോൺഗ്രസ് (എം ) ലേക്ക് കടന്നു വരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്നും സെമി കേഡർ സംവിധാനത്തിൽ കേരള കോൺഗ്രസ് (എം ) കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കന്നു എന്നും ശ്രീ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. 

.കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരില്ലാത്ത കടലാസ് സംഘടനയായി മാറിയെന്ന് അവിരാച്ചൻ മുല്ലൂർ അഭിപ്രായപ്പെട്ടു . രാമപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് അവിരാച്ചൻ. നിലവിൽ രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ് അവിരാച്ചന്റെ ഭാര്യ ജെസ്സി. അവിരാച്ചനോടൊപ്പം കേരള കോൺഗ്രസ് (എം ) നേതാക്കളായ ലോപ്പസ് മാത്യു ,ബേബി ഉഴുത്തു വാൽ എന്നിവർ

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments