Latest News
Loading...

സ്വീകരണവും ആദരവും ഇന്ന്

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2022 വർഷം ബ്ലോക്ക് തല കേരളോത്സവത്തിൽ വിജയികളായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ടീമംഗങ്ങൾക്ക് സ്വീകരണവും, , സാമൂഹിക-കായിക രംഗങ്ങളിൽ മികച്ച സേവനം നടത്തിയവർക്കുള്ള ആദരവും ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്നു' 


.രാജ്യന്തര മാസ്റ്റഴ്സ് മീറ്റിൽ സ്വർണ്ണം നേടിയ ഈരാറ്റുപേട്ട ജനമൈത്രി പോലിസ് എസ് ഐ ബിനോയി തോമസ്, ജീവൻ രക്ഷാസമിതി കൺവീനർ ബൈജു ജേക്കബ്, 50 വർഷത്തെ ആരോഗ്യരംഗത്തെ സേവനങ്ങൾക്ക് Dr P M ജോർജ് പാറേക്കാട്ടിൽ, വോളിബോൾ കോച്ച് റെജിമോൻ തോട്ടാപ്പള്ളിൽ, ഗാനരചയിതാവ് സാജൻ പെരിങ്ങളം എന്നിവർക്ക് പുരസ്കാരങ്ങൾ വിജിലൻസ് DySP ഷാജു ജോസ് വിതരണം ചെയ്യും ,

.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജാഗ്രത സമിതി അംഗങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാറും നടക്കും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി ഷാജി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അനിൽ കുമാർ 'മഞ്ഞപ്ളാക്കൽ, പി ജി ജനാർദ്ദനൻ, മിനിമോൾ ബിജു, പഞ്ചായത്ത് അംഗങ്ങൾ, I CDട സൂപ്പർവൈസർ, CDS ചെയർപേഴ്സൺ എന്നിവർ ആശംസകർ അർപ്പിച്ച് സംസാരിക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments