Latest News
Loading...

സുകന്യ സമൃദ്ധി യോജന പദ്ധതി

രാജ്യത്തെ മുഴുവന്‍ പെണകുട്ടികളെയും സുകന്യ സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തപാല്‍ വകുപ്പ് അമൃത് പെക്‌സ് പ്ലസ് പദ്ധതിയിലൂടെ ഇന്നലെയും ഇന്നുമായി ഇന്ത്യയില്‍ 7.5 ലക്ഷം കുട്ടികളെ സുകന്യ സമൃദ്ധി പദ്ധതിയില്‍ ചേര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കോട്ടയം പോസ്റ്റല്‍ ഡിവിഷനിലേ എല്ലാ പോസ്റ്റോഫീസുകളിലും സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുടങ്ങാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 

.പെണ്‍കുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഈ പദ്ധതിയില്‍ 10 വയസ്സില്‍ താഴെയുള്ളു പെണ്‍കുട്ടികള്‍ക്കാണ് അംഗങ്ങളാകാന്‍ സാധിക്കുന്നത്. 15 വയസ്സിന് ശേഷം വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി പകുതി പണം പിന്‍വലിക്കാം. ബാക്കി തുക കൂട്ടുപലിശ സഹിതം വിവാഹ സമയത്ത് ലഭിക്കും. 

.സുകന്യ സമൃദ്ധി മേളയുടെ ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ വച്ച് പാലാ ആര്‍ ഡി ഓ രാജേന്ദ്ര ബാബു നിര്‍വ്വഹിച്ചു. ഡോ. റ്റി ആര്‍ ജയലക്ഷ്മി, പോസ്റ്റ് മാസ്റ്റര്‍ വി ആര്‍ ശോഭന പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കെ സാം മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ കെ വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments